ഡൽഹി: മോറാൻ മോർ ഇഗ്നാത്തി യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ദുഖ്റോനോ പെരുന്നാളും ഇടവകയുടെ സിൽവർ ജൂബിലി ആഘോഷവും പരിശുദ്ധ മോറാൻ്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായിരിക്കുന്ന വടക്കിന്റെ മഞ്ഞിനിക്കരയായ ന്യൂഡൽഹി ഛത്തർപൂർ സെൻ്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പളളിയിൽ ഫെബ്രുവരി 1, 2 (ശനി, ഞായർ) തീയതികളിൽ നടക്കും.
മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിലും വന്ദ്യ കോർ എപ്പിസ്കോപ്പമാരുടെയും ബഹുമാന്യരായ വൈദിക ശ്രേഷ്‌ഠരുടെയും സഹകാർമ്മികത്വത്തിലും ചടങ്ങുകള്‍ നടത്തപ്പെടുന്നതാണ്.
വടക്കിൻ്റെ മഞ്ഞിനിക്കരയിലേക്കുളള 22-ാമത് കാൽനട തീർത്ഥയാത്ര ന്യൂ ഡൽഹി സെൻ്റ് പീറ്റേഴ്‌സ് പാത്രിയർക്കാ കത്തീഡ്രലിൽ നിന്ന് 2025 ഫെബ്രുവരി 2 ഞായറാഴ്‌ച വിശുദ്ധ കുർബാന യ്ക്കുശേഷം 11:30ന് ആരംഭിച്ച് വൈകിട്ട് 4:30ന് ഛത്തർപൂർ സെൻ്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിച്ചേരുന്നു. തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.