ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിനും സെന്റ് തോമസ് സ്കൂളിനും നേരെ ബോംബ് ഭീഷണി, പരിഭ്രാന്തി പരത്തി ഇ-മെയിൽ

തിങ്കളാഴ്ച രാവിലെ ചാണക്യപുരിയിലെ നേവി സ്‌കൂളിനും ദ്വാരക സെക്ടര്‍ 16ലെ സിആര്‍പിഎഫ് സ്‌കൂളിനും ഇമെയില്‍ വഴി സമാന ഭീഷണികള്‍ ലഭിച്ചിരുന്നു.

New Update
Untitledodi

ഡല്‍ഹി: ഡല്‍ഹിയില്‍ പൊതുവിദ്യാലയങ്ങളിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. ചൊവ്വാഴ്ച ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂളിനും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിനുമാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഡല്‍ഹി പോലീസ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സര്‍ക്കാര്‍ ഫയര്‍ ബ്രിഗേഡും സ്ഥലത്ത് പരിശോധന നടത്തി.

Advertisment

സെന്റ് തോമസ് സ്‌കൂള്‍, സെന്റ് സ്റ്റീഫന്‍സ് കോളേജ് ക്യാമ്പസ് എന്നിവ ഒഴിപ്പിച്ചു. ക്രമമായി പരിശോധനകള്‍ നടന്നുവെങ്കിലും ഇതുവരെ ദുരൂഹമായ യാതൊരു വസ്തുവും കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. ഇമെയിലിലൂടെയാണ് ഈ ഭീഷണി എത്തിച്ചതെന്നും വ്യക്തമാക്കുന്നു.


തിങ്കളാഴ്ച രാവിലെ ചാണക്യപുരിയിലെ നേവി സ്‌കൂളിനും ദ്വാരക സെക്ടര്‍ 16ലെ സിആര്‍പിഎഫ് സ്‌കൂളിനും ഇമെയില്‍ വഴി സമാന ഭീഷണികള്‍ ലഭിച്ചിരുന്നു. പൊലീസ്, ബോംബ് സ്‌ക്വാഡുകള്‍, ഫയര്‍ സര്‍വീസ് സംഘങ്ങള്‍ സ്ഥലത്ത പരിശോധന നടത്തിയെങ്കിലും യാതൊരു വസ്തുവും കണ്ടെത്തിയില്ല.

അന്വേഷണം കര്‍ശനമായി നടക്കുന്നുണ്ടെങ്കിലും, ഇമെയിലുകളുടെ ഉറവിടം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ അയച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം തുടരുന്നു. 

Advertisment