/sathyam/media/media_files/2025/10/19/stalin-2025-10-19-13-26-10.jpg)
ചെന്നൈ: ദുരഭിമാന കൊലപാതകങ്ങള്‍ക്കെതിരെ നിര്‍ണായക നീക്കവുമായി തമിഴ്‌നാട്. സമാന കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി കെ എന്‍ ബാഷയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന്‍ രൂപീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു.
ദുരഭിമാനക്കൊലയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ സംസാരിക്കവെ, ഈ രീതിയ്ക്ക് പിന്നിലെ ആഴത്തില്‍ വേരൂന്നിയ സാംസ്‌കാരികവും സാമൂഹികവുമായ ഘടകങ്ങളെ മുഖ്യമന്ത്രി സ്റ്റാലിന്‍ എടുത്തുകാട്ടി.
''ഈ തമിഴ് മണ്ണ് വള്ളുവന് ജന്മം നല്‍കി, അദ്ദേഹം 'എല്ലാവരും തുല്യരായി ജനിക്കുന്നു' എന്ന് പറഞ്ഞു, ഇത് എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ മാനദണ്ഡമാണ്. എന്നാല്‍ കാലക്രമേണ, തൊഴില്‍ വര്‍ഗ്ഗീകരണങ്ങള്‍ ജാതി ശ്രേണികളായി മാറി. ഉയര്‍ന്നതും താഴ്ന്നതുമായ വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
അതേ സമയം, പരിഷ്‌കരണവാദ ശബ്ദങ്ങളും ഉയര്‍ന്നുവന്നു. അയോധിദാസ പണ്ഡിതര്‍, തന്തൈ പെരിയാര്‍, ഭാരതിദാസന്‍, അന്ന തുടങ്ങിയ നേതാക്കള്‍ തമിഴരുടെ സമത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടി,'' അദ്ദേഹം പറഞ്ഞു.