/sathyam/media/media_files/2025/09/28/stalin-2025-09-28-14-01-24.jpg)
ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഡിഎംകെ ഒറ്റയ്ക്ക് അധികാരം നിലനിര്‍ത്തുമെന്നും സഖ്യകക്ഷികള്‍ക്ക് ഭരണപങ്കാളിത്തം നല്‍കില്ലെന്നും ആവര്‍ത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
സഖ്യകക്ഷിയായ കോണ്‍ഗ്രസ് ഭരണത്തില്‍ പങ്കാളിത്തം ആവശ്യപ്പെടുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് സ്റ്റാലിന്റെ ഈ നിര്‍ണ്ണായക പ്രതികരണം.
ബിജെപിയുടെ 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരിനെ സ്റ്റാലിന്‍ പരിഹസിച്ചു. ഇത് വെറും 'ഡബ്ബ എഞ്ചിന്‍' (ശൂന്യമായ പാത്രം) ആണെന്നും വിദ്വേഷവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കാന്‍ മാത്രമേ എന്‍ഡിഎ സഖ്യം ശ്രമിക്കുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2021-ലെ തിരഞ്ഞെടുപ്പില്‍ 133 സീറ്റുകള്‍ നേടി ഡിഎംകെ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു. സഖ്യകക്ഷിയായ കോണ്‍ഗ്രസിന് അന്നും മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല. 2026-ലും ഇതേ മാതൃക തുടരുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വെറുമൊരു പോരാട്ടമല്ലെന്നും ഇത് ആര്യന്‍-ദ്രാവിഡ സംസ്‌കാരങ്ങള്‍ തമ്മിലുള്ള യുദ്ധമാണെന്നും സ്റ്റാലിന്‍ വിശേഷിപ്പിച്ചു. ബിജെപിയുടെ വിഭജന രാഷ്ട്രീയം തമിഴ്നാട്ടില്‍ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിച്ച സാഹചര്യത്തില്‍, പ്രതിപക്ഷ നിരയുടെ നീക്കങ്ങളെ ജനം പരാജയപ്പെടുത്തുമെന്ന് സ്റ്റാലിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം മികച്ചതാണെങ്കിലും സംസ്ഥാന ഭരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കര്‍ശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us