ആവശ്യമെങ്കില്‍ ഹിന്ദി മാത്രമല്ല, സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രീക്കും ലാറ്റിനും പഠിക്കും. എത്ര ഭീഷണികൾ ഉണ്ടായാലും തമിഴ്നാട് ത്രിഭാഷാ നയം അംഗീകരിക്കാൻ നിർബന്ധിതരാകില്ല: എൻ‌ഇ‌പി നടപ്പിലാക്കാത്തതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്ന് എം കെ സ്റ്റാലിൻ

ത്രിഭാഷാ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം എന്‍ഇപിയെ ഒരു ഒഴികഴിവായി ഉപയോഗിക്കുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

New Update
MK Stalin slams Centre over Advocate Bill: Assault on legal profession's autonomy

ചെന്നൈ: എത്ര 'ഭീഷണികള്‍' ഉണ്ടായാലും കേന്ദ്രത്തിന്റെ ത്രിഭാഷാ നയം അംഗീകരിക്കാന്‍ താന്‍ നിര്‍ബന്ധിതനാകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 

Advertisment

എന്‍ഇപി നടപ്പിലാക്കാത്തതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


'പുതിയ ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിച്ചുകൊണ്ട് അവര്‍ ഞങ്ങളുടെ വളര്‍ച്ചയെ തടയാന്‍ ശ്രമിച്ചു, ഞങ്ങള്‍ അത് അംഗീകരിക്കാത്തതിനാല്‍ അവര്‍ ഫണ്ടുകള്‍ നിഷേധിച്ചു.' വെള്ളിയാഴ്ച ചെന്നൈയില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സ്റ്റാലിന്‍ പറഞ്ഞു


ത്രിഭാഷാ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം എന്‍ഇപിയെ ഒരു ഒഴികഴിവായി ഉപയോഗിക്കുന്നുവെന്ന് സ്റ്റാലിന്‍ ആരോപിച്ചു.

'ഞങ്ങളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കരുത്. ആശയവിനിമയ ആവശ്യങ്ങള്‍ക്കായി ഞങ്ങളുടെ മാതൃഭാഷയായ തമിഴും ഇംഗ്ലീഷും മതി. ആവശ്യമെങ്കില്‍ ഹിന്ദി മാത്രമല്ല, സാങ്കേതികവിദ്യയുടെ സഹായത്തോടെ ഗ്രീക്കും ലാറ്റിനും പഠിക്കും,' അദ്ദേഹം പറഞ്ഞു.

'രണ്ട് ഭാഷാ നയം കൊണ്ടാണ് തമിഴ്നാട് ഇത്രയധികം നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment