/sathyam/media/media_files/2025/03/31/csbaLG1q1RzddSyT9mOK.jpg)
ചെന്നൈ: സ്വകാര്യ ഹജ്ജ് ക്വാട്ട പെട്ടെന്ന് റദ്ദാക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്ത്. വിഷശയത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തെഴുതി.
ഗള്‍ഫ് രാജ്യത്തെ അധികാരികളുമായി ഈ വിഷയം ചര്‍ച്ച ചെയ്ത് വേഗത്തില്‍ പരിഹാരം കാണണം. വരാനിരിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനായി ആകാംക്ഷയോടെ തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ മുസ്ലീം തീര്‍ത്ഥാടകരില്‍ ഈ പെട്ടെന്നുള്ള റദ്ദാക്കല്‍ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു.
'ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയില്‍ സൗദി അറേബ്യ പെട്ടെന്ന് കുറവ് വരുത്തിയതായി എനിക്ക് മനസ്സിലായി. സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി നീക്കിവച്ചിരുന്ന ഏകദേശം 52,000 ഹജ്ജ് സീറ്റുകള്‍ റദ്ദാക്കി.
ഈ പെട്ടെന്നുള്ള തീരുമാനം ഇതിനകം പണമടയ്ക്കല്‍ പൂര്‍ത്തിയാക്കിയ നിരവധി തീര്‍ത്ഥാടകരെ കടുത്ത ഉത്കണ്ഠയിലും അനിശ്ചിതത്വത്തിലും ആക്കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us