/sathyam/media/media_files/0o1DVbMYN77QsmtPl5Bu.jpeg)
ചെ​ന്നൈ: തമിഴ്നാട്ടിലെ ഗവർണർ - സർക്കാർ പോര് വേറെ തലത്തിലേക്ക് നീങ്ങുന്നു. ഗ​വ​ര്‍​ണ​ര്‍ ആർ.എൻ.രവി തിരിച്ചയച്ച എല്ലാ ബി​ല്ലു​ക​ളും ഐ​ക്യ​ക​ണ്​ഠേ​ന വീണ്ടും ത​മി​ഴ്​നാ​ട് നി​യ​മ​സ​ഭ പാ​സാ​ക്കി. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​നാ​ണ് ഗ​വ​ര്‍​ണ​ര്‍ തി​രി​ച്ച​യ​ച്ച ബി​ല്ലു​ക​ള്‍ വീ​ണ്ടും പാ​സാ​ക്കാ​നു​ള്ള പ്ര​മേ​യം സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.
ഇ​ന്ന് പാ​സാ​ക്കി​യ 10 ബി​ല്ലു​ക​ള്‍ വീ​ണ്ടും ഗ​വ​ര്‍​ണ​ര്‍​ക്ക് അ​യ​യ്​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. 10 ബി​ല്ലു​ക​ള്‍ ഗ​വ​ര്‍​ണ​ര്‍ തി​രി​ച്ച​യ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ച​ത്. ഇ​തോ​ടെ ര​ണ്ടാ​മ​തും പാ​സാ​ക്കി അ​യ​യ്​ക്കു​ന്ന ബി​ല്ലു​ക​ളി​ല്‍ ഒ​പ്പു​വ​യ്​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ബ​ന്ധി​ത​നാ​കും.
എ​ഐ​എ​ഡി​എം​കെ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​യ​മ​സ​ഭ പാ​സാ​ക്കി​യ ര​ണ്ട് ബി​ല്ലു​ക​ള്‍ അ​ട​ക്ക​മാ​ണ് ഗ​വ​ര്‍​ണ​ര്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​യ​ച്ച​ത്. അ​തു​കൊ​ണ്ട് ബില്ലുകൾ വീണ്ടും പാസാക്കാനുള്ള പ്രമേയത്തെ എ​ഐ​എ​ഡി​എം​കെ പിന്തുണയ്ക്കുകയായിരുന്നു.
അ​തേ​സ​മ​യം സ​ഭ​യി​ല്‍ നാ​ലം​ഗ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള ബി​ജെ​പി സ​മ്മേ​ള​നം ബ​ഹി​ഷ്​ക​രിച്ചിരുന്നു. ബി​ല്ലു​ക​ള്‍ തി​രി​ച്ച​യ​ച്ച​തി​ലൂ​ടെ ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ​യെ​യും ത​മി​ഴ്​നാ​ട്ടി​ലെ ജ​ന​ത​യേ​യും അ​പ​മാ​നി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്​റ്റാ​ലി​ന്‍ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us