/sathyam/media/media_files/2025/09/30/523480-lead10-2025-09-30-19-07-16.webp)
ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നെ വെ​ല്ലു​വി​ളി​ച്ച് ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ചീ​ഫ് മി​നി​സ്റ്റ​ർ സ​ർ നി​ങ്ങ​ൾ​ക്ക് പ​ക​പോ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ൽ എ​ന്നെ എ​ന്തും ചെ​യ്തോ​ളൂ. എ​ന്‍റെ നേ​താ​ക്ക​ളെ​യോ പ്ര​വ​ർ​ത്ത​ക​രെ​യോ തൊ​ട​രു​ത്.
ഞാ​ൻ വീ​ട്ടി​ലോ ഓ​ഫീ​സി​ലോ കാ​ണും. നി​ർ​ദി​ഷ്ട​സ്ഥ​ല​ത്ത് പ്ര​സം​ഗി​ക്കു​ക​യ​ല്ലാ​തെ ഞ​ങ്ങ​ൾ തെ​റ്റാ​യി ഒ​ന്നും ചെ​യ്​തി​ട്ടി​ല്ല. പ​ക്ഷേ ഞ​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ രാ​ഷ്ട്രീ​യ​യാ​ത്ര കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തു​ട​രു​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.
വീ​ഡി​യോ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​ജ​യ്ക്കെ​തി​രേ ഡി​എം​കെ വ​ക്താ​വ് രം​ഗ​ത്തെ​ത്തി. ഇ​ത് വി​ജ​യ്​യു​ടെ പു​തി​യ തി​ര​ക്ക​ഥ​യാ​ണെ​ന്നും ഇ​ങ്ങ​നെ​യൊ​രു വീ​ഡി​യോ ഇ​റ​ക്കാ​ൻ നാ​ലു​ദി​വ​സ​മെ​ടു​ത്തെ​ന്നും ഡി​എം​കെ വ​ക്താ​വ് എ.ശ​ര​വ​ണ​ൻ പ​റ​ഞ്ഞു.
ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വി​ജ​യ് ഏ​റ്റെ​ടു​ക്ക​ണം. കാ​ര​ണം അ​ദ്ദേ​ഹം നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നാ​ലാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​തെ​ന്നും ശ​ര​വ​ണ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ വി​ജ​യ്​യു​ടെ വീ​ഡി​യോ​ സ​ന്ദേ​ശ​ത്തെക്കുറിച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.