കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച 38 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരം

'ആകെ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 31 പേരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു

New Update
Untitled

ഡല്‍ഹി: തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനേഴു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 38 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Advertisment

ഒരു സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരുടെ കുടുംബത്തെയും കണ്ടെത്താനായിട്ടില്ലെന്നും ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു.


സ്ത്രീയുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുകയാണ്. അവരെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടത്തി മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കും.


14 മൃതദേഹങ്ങള്‍ ഇതിനകം കുടുംബങ്ങള്‍ക്ക് കൈമാറിയതായി ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു. അതേസമയം, പരിക്കേറ്റവരെ ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോ. സുഗന്ധി രാജകുമാരി പറഞ്ഞു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.

'ആകെ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 31 പേരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. അവരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു' എന്ന് ഡോ. രാജ്കുമാരി പറഞ്ഞു.

Advertisment