തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേര്‍ മരിക്കുകയും 25 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു.
പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ കാണാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആശുപത്രിയില്‍ എത്തിയിരുന്നു. വൈകുണ്ഠ ദ്വാര ദര്‍ശന ടോക്കണിനായി ആളുകള്‍ ക്യൂ നില്‍ക്കുമ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്
തിരുപ്പതിയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി ഭക്തര്‍ക്ക് ജീവന്‍ നഷ്ടമായെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളോട് ഞാന്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഭരണത്തിന്റെ പിടിപ്പുകേടാണ് ഇങ്ങനെ സംഭവിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയര്‍മാന്‍ പറഞ്ഞു
ഭരണത്തിന്റെ വീഴ്ച മൂലമാണ് ഇത് സംഭവിച്ചതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ഡിഎസ്പി ഒരു വശത്ത് ഗേറ്റ് തുറന്നു, മറ്റുള്ളവര്‍ അപ്പുറത്ത് നിന്ന് ഓടാന്‍ തുടങ്ങി. 6 പേര്‍ മരിച്ചു, അതില്‍ ഒരാളെ തിരിച്ചറിഞ്ഞു.
മറ്റുള്ളവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി നായിഡു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണും. അദ്ദേഹം പറഞഅഞു.