ആർ‌സി‌ബിയും ക്രിക്കറ്റ് അസോസിയേഷനും ആവശ്യപ്പെട്ടതുപോലെ ഞങ്ങൾ പരിപാടിക്ക് സൗകര്യമൊരുക്കി: ബെംഗളൂരു ദുരന്തത്തിൽ സർക്കാർ

സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്. ആര്‍സിബിയും ക്രിക്കറ്റ് അസോസിയേഷനും ഈ ചടങ്ങ് ആഗ്രഹിച്ചിരുന്നു,

New Update
stampede

ബംഗളൂരു:  ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേര്‍ മരിക്കുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുകയാണ്.

Advertisment

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും പരിപാടി നടത്താന്‍ ആഗ്രഹിച്ചിരുന്നുവെന്നും സര്‍ക്കാര്‍ അതിന് സൗകര്യമൊരുക്കിയെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.


'സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്. ആര്‍സിബിയും ക്രിക്കറ്റ് അസോസിയേഷനും ഈ ചടങ്ങ് ആഗ്രഹിച്ചിരുന്നു, ഞങ്ങള്‍ സൗകര്യമൊരുക്കുമെന്ന് പറഞ്ഞു.' പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു.

 

Advertisment