ഡല്‍ഹി: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി), ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎന്‍എ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങിയവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു.
മനഃപൂര്‍വമല്ലാത്ത നരഹത്യ പോലുള്ള ഗുരുതരമായ കുറ്റങ്ങള്‍ എഫ്ഐആറില്‍ ചുമത്തിയിട്ടുണ്ട്. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി അറസ്റ്റ് ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആദ്യ അറസ്റ്റ്. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ആര്‍സിബിയുടെ മാര്‍ക്കറ്റിംഗ് മേധാവി നിഖില്‍ സൊസാലെയെ പോലീസ് അറസ്റ്റ് ചെയ്തു.
വാര്‍ത്ത പ്രകാരം മറ്റ് മൂന്ന് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കബ്ബണ്‍ പോലീസ് സ്റ്റേഷനില്‍ എല്ലാവരെയും ചോദ്യം ചെയ്തുവരികയാണ്.
ബുധനാഴ്ച, ആര്‍സിബി ആദ്യ ഐപിഎല്‍ കിരീടം നേടിയതിന്റെ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേസ് അന്വേഷണത്തിനായി സിഐഡിക്ക് കൈമാറിയിരുന്നു.