ബെംഗളൂരു: ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണിന്റെ പിതാവ് ബിടി ലക്ഷ്മണന്റെ വൈകാരിക വീഡിയോ വൈറലാകുന്നു. വീഡിയോയില്‍, മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് ബിടി ലക്ഷ്മണ്‍ കരയുന്നത് കാണാം.
എന്റെ മകന് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്, എനിക്ക് മറ്റെവിടെയും പോകേണ്ട, എനിക്ക് ഇവിടെ തന്നെ കിടക്കണം. ഞാന്‍ കാണുന്നതുപോലുള്ള ഒരു ദിവസം ഒരു അച്ഛനും കാണരുതെന്ന് അദ്ദേഹം പറയുന്നു.
ഭൂമിക് ലക്ഷ്മണ്‍ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നുവെന്നും സ്റ്റേഡിയത്തിന് പുറത്തുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. 14 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ 11 പേര്‍ ഈ അപകടത്തില്‍ മരിച്ചു.