ഛത്തീസ്ഗഢിൽ സ്വകാര്യ സ്റ്റീൽ പ്ലാന്‍റിന്‍റെ മേൽക്കൂര തകർന്ന് അപകടം, 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം

New Update
steelplant

ഡൽഹി: ഛത്തീസ്ഗഢിൽ മേൽക്കൂര തകർന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലാണ് വെള്ളിയാഴ്ച ഒരു സ്വകാര്യ സ്റ്റീൽ പ്ലാന്റിന്റെ മേൽക്കൂര തകർന്ന് 6 തൊഴിലാളികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. 

Advertisment

തലസ്ഥാനത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള സിൽതാര എന്ന സ്ഥലത്തെ ഗോദാവരി പവർ ആൻഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് സംഭവം നടന്നത്.

പ്ലാന്‍റിന്‍റെ മേൽക്കൂര തകർന്ന് തൊഴിലാളികൾ താഴെ കുടുങ്ങിയതായും വിവരം ലഭിച്ചയുടനെ പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment