Advertisment

തുടരെയുണ്ടായ ആരോഗ്യപ്രശ്നങ്ങൾ; 14കാരന്റെ വയറിനുള്ളിൽനിന്ന് പുറത്തെടുത്തത് ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ തുടങ്ങി 65 വസ്തുക്കള്‍ ! യുപി സ്വദേശിയായ കുട്ടിക്ക് ദാരുണാന്ത്യം

New Update
Surgery

ഡൽഹി: 14-കാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 65 വസ്തുക്കള്‍. ബാറ്ററികള്‍, റേസര്‍ ബ്ലേഡുകള്‍, ചങ്ങല, സ്‌ക്രൂ എന്നിങ്ങനെയുള്ള വസ്തുക്കളാണ് കുട്ടിയുടെ വയറ്റിലുണ്ടായിരുന്നത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇവ നീക്കം ചെയ്തത്. പക്ഷെ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് സ്വദേശിയായ ആദിത്യ ശര്‍മ്മ എന്ന 14-കാരനാണ് ഈ ദാരുണാന്ത്യമുണ്ടായത്. ഡല്‍ഹിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി ആശുപത്രികളില്‍ ചികിൽസിച്ച ശേഷമാണ് ആദിത്യയുടെ മാതാപിതാക്കള്‍ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ എത്തുന്നത്.

കുടലിലുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. വയറിനുള്ളിൽ നിന്ന് ലഭിച്ച വസ്തുക്കള്‍ കുട്ടി സ്വയം വിഴുങ്ങിയതാകാം എന്നാണ് അനുമാനിക്കുന്നത്. ഹാഥ്‌റസിലെ മെഡിക്കല്‍ റെപ്രസന്ററ്റീവാണ് ആദിത്യ ശര്‍മ്മയുടെ പിതാവ് സഞ്ചേത് ശര്‍മ്മ.

Advertisment