/sathyam/media/media_files/2025/10/27/stray-dogs-2025-10-27-11-32-53.jpg)
ഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ടയില്‍ തെരുവ് നായ്ക്കളുടെ കൂട്ടം റോഡില്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഏഴു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീജ എന്ന കുട്ടിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച രാവിലെ 7.50 ഓടെ ശ്രീജ റോഡിലൂടെ നടക്കുന്നത് പ്രദേശത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കുറഞ്ഞത് മൂന്ന് നായ്ക്കളെങ്കിലും റോഡില്‍ കിടക്കുന്നത് കാണാം. ശ്രീജ നടന്നു പോകുന്നതിനിടയില്‍, നാല് നായ്ക്കള്‍ കൂടി അവരുടെ നേരെ പാഞ്ഞടുക്കുന്നത് കാണാം. കുട്ടി കാലിടറി നിലത്തു വീഴുന്നു.
സഹായത്തിനായി നിലവിളിക്കുമ്പോള്‍ നായ്ക്കള്‍ ഒരുമിച്ച് ആക്രമിക്കുന്നത് കാണാം. നിലവിളി കേട്ട് ഒരു വഴിയാത്രക്കാരന്‍ നായ്ക്കകളെ ഒരു കല്ലെറിഞ്ഞ് ആക്രമിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് നായ്ക്കള്‍ ഓടിപ്പോയി. തുടര്‍ന്ന് അദ്ദേഹം കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുന്നു.
പ്രദേശത്തെ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതില്‍ നഗരസഭാ അധികൃതര്‍ അനാസ്ഥ കാണിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us