/sathyam/media/media_files/2025/10/12/student-2025-10-12-15-04-03.jpg)
കൊല്‍ക്കത്ത: തന്റെ മകളെ ഒഡീഷയിലേക്ക് തിരികെ കൊണ്ടുപോകുമെന്നും ബംഗാളില്‍ മകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഒഡീഷയില്‍ നിന്നുള്ള എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ പിതാവ്.
'എന്റെ മകള്‍ക്ക് വേദനയുണ്ട്. ഇപ്പോള്‍ നടക്കാന്‍ കഴിയില്ല. കിടപ്പിലാണ്. മകളുടെ സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഏത് നിമിഷവും അവര്‍ അവളെ കൊല്ലാം. അതുകൊണ്ടാണ് ഞങ്ങള്‍ അവളെ ഒഡീഷയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത്.
വിശ്വാസം നഷ്ടപ്പെട്ടു. മകള്‍ ബംഗാളില്‍ തന്നെ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒഡീഷയില്‍ വിദ്യാഭ്യാസം തുടരും,' പിതാവ് എഎന്‍ഐയോട് പറഞ്ഞു.
ഒഡീഷയിലെ ജലേശ്വറില്‍ നിന്നുള്ള 23 കാരിയായ യുവതി ദുര്‍ഗാപൂരിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.
വെള്ളിയാഴ്ച രാത്രി, ഒരു സുഹൃത്തിനൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ബലമായി കൊണ്ടുപോയി ചലര്‍ ബലാത്സംഗം ചെയ്തു.