/sathyam/media/media_files/2026/02/15/untitled-2026-02-15-08-38-33.jpg)
സാന്‍ ഫ്രാന്‍സിസ്‌കോ: കാലിഫോര്‍ണിയയില്‍ ആറു ദിവസമായി കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാകേത് ശ്രീനിവാസയ്യയെ (22) മരിച്ച നിലയില്‍ കണ്ടെത്തി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഞായറാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ (യുസി), ബെര്‍ക്കിലിയിലെ വിദ്യാര്‍ത്ഥിയായ സാകേതിനെ ഫെബ്രുവരി 9-നാണ് അവസാനമായി കണ്ടത്. ബെര്‍ക്കിലി കുന്നുകളിലെ ലേക്ക് അന്‍സയ്ക്ക് സമീപമാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാകേതിന്റെ പാസ്പോര്‍ട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് പരിസരത്തെ ഒരു വീടിന്റെ ഉമ്മറത്ത് നിന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കുറിപ്പില്‍ നിന്ന്:
'കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെടുത്തതായി പ്രാദേശിക പോലീസ് സ്ഥിരീകരിച്ചു. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.'
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്കും കുടുംബത്തിന് വേണ്ട മറ്റ് സഹായങ്ങള്‍ക്കുമായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. പ്രാദേശിക അധികൃതരുമായി സഹകരിച്ച് ആവശ്യമായ ഫോര്‍മാലിറ്റികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മിഷന്‍ അറിയിച്ചു.
മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us