/sathyam/media/media_files/2026/02/19/student-2026-02-19-13-58-13.jpg)
റായ്പൂര്‍: ഛത്തീസ്ഗഡിലെ ധംതരി ജില്ലയില്‍ ദാഹ്ദഹ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 35 വിദ്യാര്‍ത്ഥികള്‍ ഒരേപോലെ കൈത്തണ്ടയില്‍ മുറിവേല്‍പ്പിച്ചത് പരിഭ്രാന്തി പരത്തുന്നു. പരസ്പരം അനുകരിച്ചാണ് കുട്ടികള്‍ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാഹ്യ കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.
ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 21 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമാണ് കൈകളില്‍ മുറിവേല്‍പ്പിച്ചത്. മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒരു മാസമായി കുട്ടികള്‍ക്കിടയില്‍ ഈ പ്രവണത തുടരുന്നുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 13-ന് കുട്ടികളുടെ കയ്യിലെ പാടുകള്‍ കണ്ട് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇത്രയും കാലം അധ്യാപകര്‍ ഇത് ശ്രദ്ധിച്ചില്ല എന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഭവം അറിഞ്ഞയുടന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി. കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കി.
ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിം ചലഞ്ചുകളാണോ ഇതിന് പിന്നിലെന്ന് അധികൃതര്‍ പരിശോധിച്ചെങ്കിലും അങ്ങനെയല്ലെന്ന് വ്യക്തമായി. രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
പ്രദേശം ലഹരി മരുന്നിന്റെ പിടിയിലാണെന്ന ആരോപണം ഉയര്‍ന്നുവെങ്കിലും കുട്ടികള്‍ ലഹരിക്ക് അടിമകളല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us