ഒഡീഷയിൽ അധ്യാപക പീഡനം: പരാതി അവഗണിച്ചതിൽ വിദ്യാർത്ഥിനി സ്വയം തീകൊളുത്തി

മുതിര്‍ന്ന അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍, അധികൃതര്‍ പരാതിയെ അവഗണിച്ചു.

New Update
Untitledmansoonrain

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലെ ഒരു പ്രമുഖ സര്‍ക്കാര്‍ കോളേജില്‍ അധ്യാപകന്റെ ലൈംഗിക പീഡനത്തെക്കുറിച്ച് നല്‍കിയ പരാതിക്ക് അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കോളേജ് അധികൃതരുടെ അവഗണനയാണ് വിദ്യാര്‍ത്ഥിനിയെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment

മുതിര്‍ന്ന അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനി കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി. എന്നാല്‍, അധികൃതര്‍ പരാതിയെ അവഗണിച്ചു.


അധികൃതരുടെ നിഷ്‌ക്രിയത്വം കാരണം, വിദ്യാര്‍ത്ഥിനി കോളേജ് ക്യാമ്പസില്‍ തന്നെ സ്വയം തീകൊളുത്തി. ശരീരത്തിന്റെ 90 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഭുവനേശ്വറിലെ എയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിയോഗിച്ചു.


പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റൊരു വിദ്യാര്‍ത്ഥിക്കും 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കോളേജിന്റെ പ്രിന്‍സിപ്പലിനെയും പീഡനത്തില്‍ ആരോപണവിധേയനായ ഫാക്കല്‍റ്റി അംഗത്തെയും സസ്പെന്‍ഡ് ചെയ്തു.

പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വലിയ പ്രക്ഷോഭം സൃഷ്ടിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരമാണെന്നും, അന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Advertisment