/sathyam/media/media_files/69OlQYZfxZWnee6NXY1n.jpg)
ഡല്‍ഹി: പട്ന ലോ കോളേജിനുള്ളില്‍ കോളേജ് വിദ്യാര്‍ത്ഥിയെ അക്രമികള്‍ തല്ലിക്കൊന്നു. തിങ്കളാഴ്ചയാണ് സംഭവം. പട്നയിലെ ബിഎന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഹര്‍ഷ് കുമാര്‍ (22) ആണ് മരിച്ചത്. കോളജില്‍ പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു.
നിശ്ചിത സമയത്തിന് മുമ്പ് ഹര്‍ഷ് പരീക്ഷാ ഹാള്‍ വിട്ടുപോയിരുന്നുവെന്നും അതിനിടയിലാണ് സംഭവം നടന്നതെന്നും അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ പട്ന മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഹര്‍ഷ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാകാം സംഭവമെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി പട്ന അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശരത് ആര്‍എസ് പറഞ്ഞു.
'സാധ്യമായ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. പ്രതികളെ തിരിച്ചറിയുന്നതിനായി കുറ്റകൃത്യം നടന്ന സ്ഥലത്തും പരിസരത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്,' അദ്ദേഹം പറഞ്ഞു. കാമ്പസില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us