ട്രെക്കിംഗിനിടെ വനത്തില്‍ വഴിതെറ്റി. കർണാടകയിൽ വനയാത്രയ്ക്കിടെ വഴിതെറ്റിയ 11 മെഡിക്കൽ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി

ട്രെക്കിംഗിനിടെ അവര്‍ക്ക് വനത്തില്‍ വഴിതെറ്റി. മുഡിഗരെ താലൂക്കിനടുത്തുള്ള ഇടതൂര്‍ന്ന വനങ്ങളിലൂടെ തിരിച്ചുവരാന്‍ വ്യക്തമായ വഴിയില്ലാതെ കുടുങ്ങുകയായിരുന്നു.

New Update
students

ചിക്കമംഗളൂരു:  കര്‍ണാടകയില്‍ വനത്തില്‍ കാണാതായ പതിനൊന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ചിക്കമംഗളൂരു ജില്ലയിലെ ബല്ലാലരായണ ദുര്‍ഗയ്ക്ക് സമീപമുള്ള വനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വഴിതെറ്റിയത്.

Advertisment

അഞ്ച് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും അടങ്ങുന്ന സംഘം തിങ്കളാഴ്ച രാവിലെ ബണ്ടാജെ വെള്ളച്ചാട്ടത്തില്‍ എത്താനായി ബല്ലാലരായണ ദുര്‍ഗയില്‍ നിന്ന് ആരംക്കുന്ന ട്രെക്കിംഗിനായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നു. 


എന്നാല്‍, ട്രെക്കിംഗിനിടെ അവര്‍ക്ക് വനത്തില്‍ വഴിതെറ്റി. മുഡിഗരെ താലൂക്കിനടുത്തുള്ള ഇടതൂര്‍ന്ന വനങ്ങളിലൂടെ തിരിച്ചുവരാന്‍ വ്യക്തമായ വഴിയില്ലാതെ കുടുങ്ങുകയായിരുന്നു.

കാണാതായ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, പ്രാദേശിക പോലീസും അധികാരികളും തിരച്ചില്‍ ആരംഭിച്ചു. ആരിഫ്, സന്തോഷ് ആറ്റിഗെരെ, സഞ്ജയ് എന്നീ മൂന്ന് നാട്ടുകാരുടെ സഹായത്തോടെ ചിക്കമംഗളൂരു പോലീസ് വിദ്യാര്‍ത്ഥികള്‍ക്കായി വനത്തിലൂടെ തിരച്ചില്‍ നടത്തി കണ്ടെത്തുകയായിരുന്നു.