കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ഥിനിയെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ബലാത്സംഗം ചെയ്തു.
മുഖ്യപ്രതി മന്‍ജോഹിത് മിശ്ര, മുന്‍ നിയമവിദ്യാര്‍ഥിയും തൃണമൂല്‍ കോണ്‍ഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ജനറല്‍ സെക്രട്ടറിയുമാണ്.
മിശ്ര വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും, നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താന്‍ നിരസിച്ചതായും അതിനോടനുബന്ധിച്ചാണ് ആക്രമണം നടന്നതെന്നും അതിജീവിത പറഞ്ഞു.
തന്റെ കാമുകനെ ഉപദ്രവിക്കുമെന്നും, മാതാപിതാക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളില്‍ തന്നെ തടവിലാക്കിയെന്നും അതിജീവിത ആരോപിച്ചു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ സായിബ് അഹമ്മദ് (19), പ്രമിത് മുഖര്‍ജി (20) എന്നിവരുടെ സഹായത്തോടെയാണ് ലൈംഗിക പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു.
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ താന്‍ നിരസിച്ചതിനാല്‍ മിശ്ര അക്രമം നടത്തിയെന്നും, തന്റെ കാമുകനെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞിട്ടും വിട്ടയക്കാന്‍ തയ്യാറായില്ലെന്നും അതിജീവിത പറഞ്ഞു.