/sathyam/media/media_files/2025/11/24/1511957-india-gate-2025-11-24-15-08-20.webp)
ഡൽഹി: ഡൽഹിയിൽ വായു മലിനീകരണത്തിന് എതിരെ പ്രതിഷേധിച്ച വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ തുടരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ ഇതുവരെ വിട്ടയച്ചിട്ടില്ല.
മലയാളി വിദ്യാർഥികൾ ഉൾപ്പെടെ 21 പേരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു.
ഞായറാഴ്ച വൈകിട്ട് ഇന്ത്യാ ഗേറ്റിന് മുന്നിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ വിദ്യാർഥികൾ പെപ്പർ സ്‌പ്രേ പ്രയോഗിച്ചതായി പൊലീസ്് ആരോപിച്ചു.
പ്രതിഷേധക്കാർ ആന്ധ്രാപ്രദേശിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മാദ്്‌വി ഹിദ്മയുടെ പോസ്റ്റർ ഉയർത്തിയെന്നും പൊലീസ് പറഞ്ഞു. നവംബർ 18നാണ് ഹിദ്മയെ പൊലീസ് കൊലപ്പെടുത്തിയത്.
ഡൽഹിയിലെ പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള ഔദ്യോഗിക സ്ഥലമായി ഇന്ത്യാ ഗേറ്റിന് പകരം ജന്തർ മന്തറിനെ നിശ്ചയിച്ച സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
പ്രതിഷേധക്കാരിൽ മൂന്ന് ടിൻ പെപ്പർ സ്േ്രപ പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us