സുബീൻ ഗാർഗിൻ്റെ മരണം: ബന്ധുകൂടിയായ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹം രാജ്യം സന്ദര്‍ശിക്കുന്നതിനിടെ ഒരു നൗകയില്‍ യാത്ര ചെയ്തിരുന്നു

New Update
Untitled

ഡല്‍ഹി: ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണത്തില്‍ ബന്ധുവും അസം പോലീസ് സര്‍വീസ് (എപിഎസ്) ഉദ്യോഗസ്ഥനുമായ സന്ദീപന്‍ ഗാര്‍ഗിനെ പോലീസ് അറസ്റ്റ് ചെയ്തു. സിംഗപ്പൂരിലെ യാച്ചില്‍ ഗായകനോടൊപ്പം അദ്ദേഹം ഉണ്ടായിരുന്നു.

Advertisment

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ നിരവധി ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് സന്ദീപനെ കസ്റ്റഡിയിലെടുത്തത്. അന്തരിച്ച ഗായകന്റെ അടുത്ത അനുയായികളോടൊപ്പം നേരത്തെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.


ബോളിവുഡ്, അസമീസ് ഗാനങ്ങള്‍ക്ക് പേരുകേട്ട 52 കാരനായ ഗായകന്‍ സെപ്റ്റംബര്‍ 19 ന് സിംഗപ്പൂരില്‍ മരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹം രാജ്യം സന്ദര്‍ശിക്കുന്നതിനിടെ ഒരു നൗകയില്‍ യാത്ര ചെയ്തിരുന്നു.


സന്ദീപന്‍ ഗാര്‍ഗിന് മുമ്പ്, ഗായകന്റെ ബാന്‍ഡ്‌മേറ്റ് ശേഖര്‍ ജ്യോതി ഗോസ്വാമി, മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മ, ഇവന്റ് ഓര്‍ഗനൈസര്‍ ശ്യാംകനു മഹന്ത, സംഗീതജ്ഞന്‍ അമൃതപ്രാവ മഹന്ത എന്നിവരുള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 


സിംഗപ്പൂരില്‍ ഗായകന്റെ മാനേജരും അദ്ദേഹം അവതരിപ്പിക്കേണ്ടിയിരുന്ന പരിപാടിയുടെ സംഘാടകനും ചേര്‍ന്ന് വിഷം കൊടുത്ത് കൊന്നുവെന്ന് ശേഖര്‍ ജ്യോതി ഗോസ്വാമി ആരോപിച്ചിരുന്നു. 

Advertisment