സുബീൻ ഗാർഗ് മരണക്കേസ്: ആന്തരികാവയവ റിപ്പോർട്ടിന് ശേഷം സിംഗപ്പൂർ പോലീസ് സുപ്രധാന വിവരങ്ങൾ തേടുന്നു

പോസ്റ്റ്മോര്‍ട്ടം നടത്തിയ ഗുവാഹത്തി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പാനലിന് റിപ്പോര്‍ട്ട് അയച്ചു, ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ഗുവാഹത്തി: ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് (സിഐഡി) ലഭിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രഖ്യാപിച്ചു. 

Advertisment

പോസ്റ്റ്മോര്‍ട്ടം നടത്തിയ ഗുവാഹത്തി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പാനലിന് റിപ്പോര്‍ട്ട് അയച്ചു, ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും.


കൂടാതെ, സിംഗപ്പൂരില്‍ ഗാര്‍ഗിന്റെ അവസാന നിമിഷങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് ലഭിച്ച നാല് ആസാമീസ് പ്രവാസികള്‍ കൂടി മൊഴി രേഖപ്പെടുത്താന്‍ ഗുവാഹത്തിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സുബീന്‍ ഗാര്‍ഗിന്റെ കുടുംബത്തിന് സിംഗപ്പൂര്‍ പോലീസ് സുപ്രധാന അന്വേഷണങ്ങള്‍ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.


കേസ് ഗൗരവമായി അന്വേഷിക്കുന്ന സിംഗപ്പൂര്‍ അധികൃതര്‍ക്ക് അസം സര്‍ക്കാര്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് കൈമാറി. 


സിംഗപ്പൂര്‍ പൊലീസ് ആവശ്യപ്പെട്ട കൃത്യമായ വിവരങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും, പരസ്പര നിയമ സഹായ ഉടമ്പടി (എംഎല്‍എടി) പ്രകാരം അസമും സിംഗപ്പൂര്‍ പോലീസും തമ്മിലുള്ള ശക്തമായ സഹകരണം അദ്ദേഹം സ്ഥിരീകരിച്ചു. 

Advertisment