ഗായകൻ സുബീൻ ഗാർഗിന്‍റെ മരണം: മാനേജർക്കെതിരെയും ഫെസ്റ്റിവൽ സംഘാടകനെതിരെയും കൊലക്കുറ്റം ചുമത്തി അസം പൊലീസ്

New Update
zubeen-death-latest-update

ഡൽഹി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്‍റെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മാനേജർ സിദ്ധാർഥ് ശർമ്മക്കെതിരെയും സിംഗപ്പൂരിലെ ഫെസ്റ്റിവൽ സംഘാടകനായ ശ്യാംകനു മഹന്തക്കെതിരെയും അസം പൊലീസ് കൊലക്കുറ്റം ചുമത്തി. 

Advertisment

ബുധനാഴ്ച ഡൽഹിയിൽ നിന്ന് ഇരുവരെയും അറസ്റ്റു ചെയ്തിരുന്നു. രണ്ട് പ്രതികളെയും കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് അസം പൊലീസ് സിഐഡി സ്‌പെഷ്യൽ ഡിജിപി മുന്ന പ്രസാദ് ഗുപ്ത മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ കൊലപാതകക്കുറ്റം ചുമത്തിയത് എന്തിന് എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടില്ല.

ബിഎൻഎസിന്റെ സെക്ഷൻ 103 ആണ് എഫ് ഐ ആറിൽ ചേർത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ലെ സെക്ഷൻ 103 കൊലപാതകത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ടതാണ്. കൊലപാതകം നടത്തുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ പിഴയോ നൽകണമെന്ന് ഇത് അനുശാസിക്കുന്നുണ്ട്.

മുൻ ഡിജിപി ഭാസ്‌കർ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ് അറസ്റ്റിലായ സംഘാടകൻ ശ്യാംകനു മഹന്ത. ഇയാൾക്കെതിരെ അനധികൃത സ്വത്ത്‌ സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ട്‌ ദുരുപയോഗം ചെയ്യൽ എന്നീ കേസുകളും നിലവിലുണ്ട്.

അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ടെന്നും സിംഗപ്പൂരിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് പുറത്തു കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗായകന്റെ ഗരിമ സൈകിയ ഗാർഗ് പ്രതികരിച്ചു.

Advertisment