/sathyam/media/media_files/2025/05/31/KRMNjZ9YzDOxxQQ0lDHe.jpg)
ഹൈദരാബാദ്: ലോകസുന്ദരി കിരീടം ചൂടി തായ്‌ലൻഡിന്റെ സുചത ചുവാങ്‌ശ്രീ. ലോകമെമ്പാടുമുള്ള 107 മത്സരാർഥികളെ പിന്തള്ളിയാണ് ചുവാങ്‌സ്രി അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിലെ 72-ാമത് വിജയിയായി മാറിയത്.
ഹൈദരാബാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (HITEX) നടന്ന മത്സരത്തിന്റെ സമാപനത്തിൽ, ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ വിജയിയായ ക്രിസ്റ്റിന പിസ്‌കോവയാണ് സുചത ചുവാങ്‌ശ്രീയെ സ്വപ്ന കിരീടം അണിയിച്ചത്.
2025 ലെ മിസ്സ് വേൾഡ് മത്സരത്തിൽ തായ്‌ലൻഡിനെ പ്രതിനിധീകരിക്കാനുള്ള അവസരം നേടിയപ്പോൾ ചുവാങ്‌ശ്രീയെ വിവാദങ്ങളും പിന്തുടർന്നിരുന്നു.
2024 ൽ മിസ്സ് യൂണിവേഴ്സ് കിരീടം തായ്‌ലൻഡിലേക്ക് തിരികെ കൊണ്ടുവരാൻ അവർ ശക്തമായ മത്സരാർത്ഥിയായിരുന്നു, പക്ഷേ മെക്സിക്കോയിൽ നടന്ന മത്സരത്തിന്റെ അവസാനം മൂന്നാം റണ്ണർഅപ്പായി.
ഫെയ്‌സ് ഓഫ് ബ്യൂട്ടി ഇന്റർനാഷണൽ ജേതാവ് ജീൻ ഇസബെൽ ബിലാസാനോ, റെയ്‌ന ഹിസ്പാനോ അമേരിക്കാന ജേതാവ് ദിയ മേറ്റ് എന്നിവരുൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് അവർ മിസ് വേൾഡ് കിരീടം നേടിയത്.
ഇന്ത്യ തുടർച്ചയായി രണ്ടാം വർഷമാണ് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മത്സരത്തിൽ പിസ്‌കോവ കിരീടം നേടി. 1996 ലാണ് ഈ ദക്ഷിണേഷ്യൻ രാജ്യം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിന് ആതിഥേയത്വം വഹിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us