New Update
/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
ബെംഗളൂരു: കോലാറിൽ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി.
Advertisment
എലച്ചേപ്പള്ളി ഹൈസ്‌കൂൾ വിദ്യാർത്ഥിനികളായ ധന്യാ ഭായി, ചൈത്രാ ഭായി എന്നീ 13 വയസ്സുകാരുടെ മൃതദേഹങ്ങളാണ് കിണറ്റിൽ നിന്നും ലഭിച്ചത്. ഇരുവരും വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാണാതായത്.
കാണാതായ കുട്ടികൾക്കായി പ്രദേശവാസികൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുമ്പോൾ, ഇവരിലൊരാ
ളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് മുളബാഗിവു റൂറൽ പോലീസ് വ്യക്തമാക്കി. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ഇവരുടെ ശരീരത്തിൽ അതിക്രമം നടത്തിയതിന്റെയോ മറ്റോ പാടുകളില്ലെന്നും കണ്ടെത്തിയിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.