ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുൻ സുപ്രീം കോടതി ജഡ്ജി സുദർശൻ റെഡ്ഡി പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് ഖാർഗെ

ഈ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒരു പ്രത്യയശാസ്ത്ര പോരാട്ടമാണ്, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇക്കാര്യത്തില്‍ യോജിപ്പിലാണ്

New Update
Untitled

ഡല്‍ഹി: പ്രതിപക്ഷം ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുന്‍ സുപ്രീം കോടതി ജഡ്ജി ബി. സുര്‍ദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം അറിയിച്ചത്.


Advertisment

'ഈ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒരു പ്രത്യയശാസ്ത്ര പോരാട്ടമാണ്, എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇക്കാര്യത്തില്‍ യോജിപ്പിലാണ്, അതുകൊണ്ടാണ് ഞങ്ങള്‍ ബി സുദര്‍ശന്‍ റെഡ്ഡിയെ സംയുക്ത സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്' എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.


ഓഗസ്റ്റ് 21 ന് റെഡ്ഡി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

Advertisment