ബജ്‌റംഗ്ദൾ മുൻ അംഗത്തിന്റെ കൊലപാതക കേസിൽ മുഖ്യപ്രതി ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

2022 ലെ ഫാസില്‍ കൊലക്കേസിലെ മുഖ്യപ്രതി കൂടിയായ ഷെട്ടി വ്യാഴാഴ്ച രാത്രിയാമ് അജ്ഞാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്.

New Update
8, including main accused, arrested in ex-Bajrang Dal member's murder case

ഡല്‍ഹി: ബജ്റംഗ്ദള്‍ മുന്‍ അംഗം സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതി ഉള്‍പ്പെടെ എട്ട് പേരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

2022 ലെ ഫാസില്‍ കൊലക്കേസിലെ മുഖ്യപ്രതി കൂടിയായ ഷെട്ടി വ്യാഴാഴ്ച രാത്രിയാമ് അജ്ഞാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവം ദക്ഷിണ കന്നഡയിലെ തീരദേശ ജില്ലയിലുടനീളം വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായിരുന്നു.


പ്രദേശത്ത് നിരോധനാജ്ഞകള്‍ ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം നിര്‍ത്തിവയ്ക്കുകയും കൂടുതല്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

42 കാരനായ ഷെട്ടിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.