ബിജെപി എംപി രാജു ബസ്തയുടെ ആസ്തി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 215 ശതമാനം വര്‍ധിച്ചു; ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ ആസ്തി 114 ശതമാനം വര്‍ധിച്ചു

2019ലെ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിസ്തയ്ക്ക് 15 കോടിയായിരുന്നു ആസ്തി. ഇത്തവണ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 47 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 32 കോടിയിലധികം രൂപയുടെ വര്‍ധനവുണ്ടായി.

New Update
sukantha zUntitled.jpg

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും ജനവിധി തേടുന്ന ഡാര്‍ജിലിങിലെ ബിജെപി എംപി രാജു ബസ്തയുടെ ആസ്തി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 215 ശതമാനം വര്‍ധിച്ചതായി സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലം.

Advertisment

ബാലൂര്‍ഘട്ടില്‍ നിന്ന് ജനവിധി തേടുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിന്റെ ആസ്തി 114 ശതമാനമായും വര്‍ധിച്ചു.

2019ലെ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബിസ്തയ്ക്ക് 15 കോടിയായിരുന്നു ആസ്തി. ഇത്തവണ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 47 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 32 കോടിയിലധികം രൂപയുടെ വര്‍ധനവുണ്ടായി.

2019ല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മജുംദാറിന്റെ ആസ്തി 58.25 രൂപയായിരുന്നു. എന്നാല്‍, 2024 ഓടെ 1.24 കോടി രൂപയായി ഉയര്‍ന്നു. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ രണ്ടാംഘട്ടമായ ഏപ്രില്‍ 26നാണ് ഡാര്‍ജലിങ്, ബലൂര്‍ഘട്ട്, റായ്ഗഞ്ച് എന്നീ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്.

Advertisment