/sathyam/media/media_files/2026/02/03/untitled-2026-02-03-15-56-10.jpg)
ബെംഗളൂരു: സൂര്യനില്‍ നിന്നുള്ള ചെറിയ സ്‌ഫോടനങ്ങള്‍ എങ്ങനെ ഭൂമിയില്‍ അതിശക്തമായ കാന്തിക കൊടുങ്കാറ്റുകള്‍ക്ക് കാരണമാകുന്നു എന്നതില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്, സാധാരണ നിരീക്ഷണങ്ങളില്‍ പെടാത്ത 'സ്റ്റെല്‍ത്ത് സി.എം.ഇ'കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
സാധാരണയായി സൂര്യനില്‍ നിന്നുണ്ടാകുന്ന വലിയ പ്ലാസ്മ പ്രവാഹങ്ങള്‍ സാറ്റലൈറ്റുകള്‍ വഴി എളുപ്പത്തില്‍ തിരിച്ചറിയാം. എന്നാല്‍ എക്‌സ്-റേ ഫ്‌ലെയറുകളോ മറ്റ് അടയാളങ്ങളോ അവശേഷിപ്പിക്കാതെ നിശബ്ദമായി സംഭവിക്കുന്നവയാണ് സ്റ്റെല്‍ത്ത് സി.എം.ഇകള്‍. സൗരയൂഥ കൊടുങ്കാറ്റുകളില്‍ 10 ശതമാനവും ഇത്തരം അദൃശ്യ പ്രതിഭാസങ്ങള്‍ മൂലമാണ് സംഭവിക്കുന്നത്.
സൂര്യനില്‍ നിന്നുണ്ടാകുന്ന ചെറിയ സ്‌ഫോടനങ്ങള്‍ നശിച്ചുപോകാതെ, അടുത്തുള്ള 'കൊറോണല്‍ ഹോള്‍' വഴിയെത്തുന്ന അതിവേഗ സൗരവാതങ്ങള്‍ ഇവയെ മുന്നോട്ട് തള്ളുന്നു.
ഇത്തരത്തില്‍ ഊര്‍ജ്ജം കൈവരിക്കുന്ന സി.എം.ഇകള്‍ ഭൂമിയിലെത്തുമ്പോള്‍ പവര്‍ ഗ്രിഡുകള്‍ക്കും ആശയവിനിമയ സംവിധാനങ്ങള്‍ക്കും സാറ്റലൈറ്റുകള്‍ക്കും വലിയ ഭീഷണിയായി മാറുന്നു.
2023 മാര്‍ച്ച് 19-ന് ഇത്തരത്തില്‍ സൂര്യന്റെ മധ്യഭാഗത്തുനിന്നുണ്ടായ ഒരു ചെറുസ്‌ഫോടനം മൂന്ന് ദിവസത്തിന് ശേഷം ഭൂമിയിലെത്തി ശക്തമായ കൊടുങ്കാറ്റായി മാറിയത് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
നാസയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹകരണത്തോടെ നടത്തിയ ഈ പഠനം ബഹിരാകാശ കാലാവസ്ഥാ പ്രവചനത്തില്‍ പുതിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഇത്തരം ദുര്‍ബലമായ പ്രതിഭാസങ്ങള്‍ പോലും ഗൗരവമായി കാണണമെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ ശാസ്ത്രജ്ഞനായ പി. വേമറെഡ്ഡി അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us