അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും, കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുമെന്ന് സുനേത്ര പവാര്‍

ബാരാമതി ലോക്സഭാ സീറ്റില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തന്റെ തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തുകയാണെന്നും അതിന് ശേഷം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സുനേത്ര പറഞ്ഞു.

New Update
suetra Untitlediy.jpg

ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ചേരാനുള്ള ഏത് വാഗ്ദാനവും സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍. അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

Advertisment

ബാരാമതി ലോക്സഭാ സീറ്റില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തന്റെ തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തുകയാണെന്നും അതിന് ശേഷം തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സുനേത്ര പറഞ്ഞു. തനിക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ആത്യന്തികമായി വോട്ടര്‍മാരുടെ വിധി അംഗീകരിക്കേണ്ടതുണ്ടെന്ന് സുനേത്ര പറഞ്ഞു.

ഒരു അവസരം ലഭിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും ആ അവസരം ഉപയോഗിക്കും. കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം സ്വീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.

എന്‍സിപി ശരദ്ചന്ദ്ര പവാര്‍ വിഭാഗം എംപിയുമായ സുപ്രിയ സുലെയോട് സുനേത്ര പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്ത് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിനുള്ള എന്‍സിപി സ്ഥാനാര്‍ത്ഥിയായി വ്യാഴാഴ്ച അവര്‍ മുംബൈയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

Advertisment