New Update
/sathyam/media/media_files/2024/12/04/dfrZsWC5ZvPiclGOo6rf.jpg)
മുംബൈ: മുംബൈയില്‍ ഷോയ്ക്കായി പുറപ്പെട്ട് കാണാതായ ഹാസ്യനടന്‍ സുനില്‍ പാലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി.
Advertisment
അദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ഡിസംബര്‍ മൂന്നിന് സാന്താക്രൂസ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷം സുരക്ഷിതനായി കണ്ടെത്തിയ അദ്ദേഹം ഡിസംബര്‍ 4 ന് മുംബൈയിലേക്ക് മടങ്ങും. സുനില്‍ പൊലീസുമായി ബന്ധപ്പെട്ട് സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
ഒരു ഷോയ്ക്കായി മുംബൈക്ക് പുറത്ത് പോയ സുനില്‍ പാല്‍ ഡിസംബര്‍ 3 ന് നാട്ടിലേക്ക് മടങ്ങുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എന്നാല്‍, നിരന്തരം ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഭാര്യ പോലീസിന്റെ സഹായം തേടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us