ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/FP9XpYY4NblnqPkRiTGx.jpg)
ഡൽഹി: സ്വന്തം അമ്മയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊന്ന് മകൻ. ആന്ധ്രാപ്രദേശിലെ അനന്തപുരിൽ ബുധനാഴ്ചയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് 45 കാരിയായ സ്ത്രീയെ മകൻ കൊലപ്പെടുത്തുകയായിരുന്നു.
Advertisment
അനന്ത്പുർ നഗരത്തിലെ കമ്പത്തൂർ മേഖലയിലാണ് സംഭവം. വെങ്കിടേഷ് എന്ന പ്രതി തൻ്റെ അമ്മ വഡ്ഡി സുങ്കമ്മയെ (45) ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം വെങ്കിടേഷ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അറസ്റ്റിനായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സുങ്കമ്മ ഭർത്താവുമായി വഴക്കിടുകയും ഇത് മകനെ ചൊടിപ്പിക്കുകയുമായിരുന്നു. വാക്ക് തർക്കത്തിനിടെ വെങ്കിടേഷ് ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.