/sathyam/media/media_files/2025/11/10/omar-abdullah-2025-11-10-17-46-59.jpg)
ശ്രീനഗർ: നൗഗാം പൊലീസ് സ്റ്റേഷൻ സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.
സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്തണം, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും എന്നും ഒമർ അബ്ദുള്ള പറഞ്ഞു.
നൗഗാം പൊലീസ് സ്റ്റേഷൻ സ്‌ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്നും അവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യമന്ത്രി സക്കീന ഇറ്റൂവിന് നിർദേശം നൽകിയിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും വളരെ വേഗം പുനർനിർമ്മിക്കുമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.
വെള്ളിയാഴ്ച നൗഗം പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ 9 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അബദ്ധത്തിലാണ് സ്‌ഫോടനം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്.
ഡൽഹി സ്‌ഫോടന കേസിലെ അന്വേഷണത്തിനിടെ ഫരീദാബാദിൽ നിന്നുൾപ്പടെ പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളിൽ നിന്ന് പരിശോധനക്കായി സാമ്പിൾ എടുക്കുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച രാത്രി 11.20 നാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ പൊലീസ് സ്റ്റേഷനും അടുത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us