Advertisment

വി​ജ​യി​ച്ചാ​ല്‍ ഇ​വി​എ​മ്മു​ക​ള്‍ ന​ല്ല​തും തോ​ല്‍​ക്കു​മ്പോ​ള്‍ കൃ​ത്രി​മവും ആവുന്നതെങ്ങനെ ? തെ​ര​ഞ്ഞെ​ടു​പ്പ് ബാ​ല​റ്റി​ലൂ​ടെ ന​ട​ത്ത​ണ​മെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ത​ള്ളി സു​പ്രീം​കോ​ട​തി. 150 ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ബാ​ല​റ്റ് പേ​പ്പ​റി​ലൂ​ടെ​യാണെന്ന വാദം ഉയർത്തി ഹ​ര്‍​ജി​ക്കാ​രൻ, മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്ന് ഇന്ത്യ വ്യ​ത്യ​സ്ത​മാ​കു​ന്ന​തി​ല്‍ എ​ന്തി​നാ​ണ് എ​തി​ര്‍​പ്പെന്ന്​ ചോദിച്ച് സു​പ്രീം​കോ​ട​തിയും

New Update
supremem court

ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ബാ​ല​റ്റി​ലൂ​ടെ ന​ട​ത്ത​ണ​മെ​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. വി​ജ​യി​ച്ചാ​ല്‍ ഇ​വി​എ​മ്മു​ക​ള്‍ ന​ല്ല​തെ​ന്നും തോ​ല്‍​ക്കു​മ്പോ​ള്‍ കൃ​ത്രി​മം ന​ട​ത്തു​ന്നു​വെ​ന്നു​മാ​ണ് പ​റ​യു​ന്ന​തെ​ന്ന് ഡോ.​കെ.​എ.​പോ​ൾ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ട് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

Advertisment

അ​മേ​രി​ക്ക പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും പേ​പ്പ​ർ ബാ​ല​റ്റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഇ​ലോ​ൺ മ​സ്‌​കി​നെ​പ്പോ​ലു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ പോ​ലും ഇ​വി​എം കൃ​ത്രി​മ​ത്വ​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ഹ​ർ​ജി​ക്കാ​രൻ വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ൾ ജ​സ്റ്റീ​സു​മാ​രാ​യ വി​ക്രം നാ​ഥ്, പി.​ബി.​വ​രാ​ലെ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളു​ക​യാ​യി​രു​ന്നു.

150 ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് ബാ​ല​റ്റ് പേ​പ്പ​റി​ലൂ​ടെ​യാ​ണെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍ ഈ ​വാ​ദം അം​ഗീ​ക​രി​ക്കാ​ന്‍ ബെ​ഞ്ച് ത​യാ​റാ​യി​ല്ല. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്ന് വ്യ​ത്യ​സ്ത​മാ​കു​ന്ന​തി​ല്‍ എ​ന്തി​നാ​ണ് എ​തി​ര്‍​പ്പെ​ന്നും സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു.

മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പേ​പ്പ​ർ ബാ​ല​റ്റ് ആ​വ​ശ്യം കോ​ൺ​ഗ്ര​സ് വീ​ണ്ടും ശ​ക്ത​മാ​ക്കു​മ്പോ​ഴാ​ണ് സു​പ്രീം​കോ​ട​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Advertisment