ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി; കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പി​ഴ​യി​ട്ട് സു​പ്രീം​കോ​ട​തി

New Update
Untitled

ന്യൂ​ഡ​ൽ​ഹി: മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് പ്ര​തി​യാ​യ ഡ്ര​ജ്ജ​ർ അ​ഴി​മ​തി​ക്കേ​സി​ൽ തെ​റ്റാ​യ വി​വ​രം ന​ൽ​കി​യ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി പി​ഴ​യി​ട്ടു. കോ​ട​തി​യെ വി​ഡ്ഢി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്ന് ചോ​ദി​ച്ച സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് 25,000 രൂ​പ പി​ഴ ചു​മ​ത്തി.

Advertisment

നെ​ത​ർ​ലാ​ൻ​ഡി​ലേ​ക്ക് അ​ന്വേ​ഷ​ണ​ത്തി​ന് പോ​കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​യും കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ലെ​ന്ന് കേ​ന്ദ്ര​ത്തി​നാ​യി ഹാ​ജ​രാ​യ അ‍​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ​സ്.​വി.​രാ​ജു രാ​വി​ലെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത് തെ​റ്റാ​ണെ​ന്നും വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചെ​ന്നും സം​സ്ഥാ​ന​ത്തി​നാ​യി ഹാ​ജ​രാ​യ ജ​യ​ന്ത് മു​ത്തു​രാ​ജ് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച​പ്പോ​ൾ കേ​ന്ദ്രം നി​ല​പാ​ട് തി​രു​ത്തി. ഇ​തോ​ടെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ന​ട​ത്തി​യാ​ണ് സു​പ്രീംകോ​ട​തി പി​ഴ ചു​മ​ത്തി​യ​ത്. 50,000 രൂ​പ പി​ഴ ചു​മ​ത്തു​മെ​ന്ന് ജ​സ്റ്റീ​സ് രാ​ജേ​ഷ് ബി​ന്‍​ഡാ​ല്‍ ആ​ദ്യം പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് പി​ഴ കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.

Advertisment