/sathyam/media/media_files/2025/12/15/supreme-court-2025-12-15-09-52-11.jpg)
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രത്തിന്റെ ചരട് വലിച്ചു പൊട്ടിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാനാവില്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി റദ്ദാക്കി.
ലൈംഗിക കുറ്റകൃത്യങ്ങളിൽ വിധി നിർണ്ണയിക്കുമ്പോൾ നിയമപരമായ യുക്തിയും ഇരയോടുള്ള സഹാനുഭൂതിയും അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.
2025 മാർച്ചിലായിരുന്നു ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. പ്രതികൾ ഉടൻ ഓടിപ്പോയതിനാൽ അവർക്ക് ബലാത്സംഗം ചെയ്യാൻ ഉദ്ദേശമുണ്ടായിരുന്നില്ല എന്ന ഹൈക്കോടതി നിരീക്ഷണത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.
ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ നാഷണൽ ജുഡീഷ്യൽ അക്കാദമിയോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us