ഉപഭോക്തൃ അനുമതിയില്ലാതെ ഡാറ്റ പങ്കിടില്ല; സിസിഐ നിർദേശങ്ങൾ പാലിക്കുമെന്ന് സുപ്രീംകോടതിയിൽ വാട്സ്ആപ്പ്, മാർച്ച് 16-നകം നടപ്പാക്കൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്പനിയുടെ ഉറപ്പ്

New Update
supreme-court-warns-meta-over-whatsapp-privacy-policy-says-you-cant-play-with-indians-data

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​വ​രു​ടെ വ്യ​ക്ത​മാ​യ അ​നു​മ​തി​യി​ല്ലാ​തെ മ​റ്റ് മെ​റ്റാ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി പ​ങ്കി​ടി​ല്ലെ​ന്ന് വാ​ട്സ്ആ​പ്പ് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ഡാ​റ്റാ പ​ങ്കി​ട​ൽ വി​ഷ​യ​ത്തി​ൽ കോം​പി​റ്റീ​ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് വാ​ട്സ്ആ​പ്പ് കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

Advertisment

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഡാ​റ്റ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം തു​ട​ങ്ങി​യ മ​റ്റ് മെ​റ്റാ ക​മ്പ​നി​ക​ളു​മാ​യി പ​ങ്കി​ടു​ന്ന​തി​ന് മു​മ്പ് ഉ​പ​ഭോ​ക്താ​വി​ൽ നി​ന്ന് കൃ​ത്യ​മാ​യ അ​നു​മ​തി വാ​ങ്ങു​മെ​ന്ന് വാ​ട്സ്ആ​പ്പ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നെ അ​റി​യി​ച്ചു.

ഡാ​റ്റാ പ​ങ്കി​ട​ൽ നി​യ​ന്ത്രി​ക്കാ​ൻ സി.​സി.​ഐ ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ മാ​ർ​ച്ച് 16-ന​കം ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​തി​ന്‍റെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും ക​മ്പ​നി ഉ​റ​പ്പു​ന​ൽ​കി.

2021-ലെ ​വി​വാ​ദ പ്രൈ​വ​സി പോ​ളി​സി ഡാ​റ്റാ പ​ങ്കി​ട​ലി​ൽ കൃ​ത്രി​മം കാ​ട്ടു​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് സി.​സി.​ഐ മെ​റ്റാ​യ്ക്ക് 213.14 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

ഇ​തി​നെ​തി​രെ​യു​ള്ള അ​പ്പീ​ൽ ഇ​പ്പോ​ഴും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വാ​ട്സ്ആ​പ്പി​ന്‍റെ ഈ ​നീ​ക്ക​ത്തോ​ടെ, ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ മൂ​ന്നാം ക​ക്ഷി ആ​പ്പു​ക​ൾ​ക്കോ മ​റ്റ് മെ​റ്റാ സേ​വ​ന​ങ്ങ​ൾ​ക്കോ ന​ൽ​ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള പൂ​ർ​ണ അ​ധി​കാ​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കും.

സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യോ ബി​സി​ന​സ് മോ​ഡ​ലി​ന്‍റെ​യോ പേ​രി​ൽ പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത​യി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് വാ​ട്സ്ആ​പ്പ് ത​ങ്ങ​ളു​ടെ നി​ല​പാ​ടി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

Advertisment