വിദ്വേഷ പ്രസംഗം ഭരണഘടനാ വിരുദ്ധം; മന്ത്രിമാർക്കും ഉന്നത പദവിയിലുള്ളവർക്കും സുപ്രീംകോടതിയുടെ താക്കീത്

New Update
Untitled

ന്യൂഡല്‍ഹി: മന്ത്രിമാരും ഉന്നത പദവികളിലിരിക്കുന്നവരും വിദ്വേഷ പ്രസംഗങ്ങളിലൂടെ ഏതെങ്കിലും സമുദായത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുതെന്ന് സുപ്രീംകോടതി. 

Advertisment

പ്രസംഗങ്ങൾ മാത്രമല്ല, മീമുകൾ, കാർട്ടൂണുകൾ, ദൃശ്യകലകൾ എന്നിവയിലൂടെ ഒരു വിഭാഗത്തെ ലക്ഷ്യം വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ നിരീക്ഷിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. 

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഒരു സിനിമയുടെ പേര് പ്രത്യേക സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. സിനിമയുടെ പേര് മാറ്റാൻ നിർമ്മാതാക്കൾ സമ്മതിച്ചതോടെ കോടതി ഹർജി തീർപ്പാക്കി.

പൊതുപ്രവർത്തകർ സംസാരിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും അത് സമൂഹത്തിലെ ഐക്യം തകർക്കാൻ കാരണമാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു.

Advertisment