New Update
/sathyam/media/media_files/2025/08/13/governor-2025-08-13-13-25-54.jpg)
ന്യൂഡൽഹി: താൽക്കാലിക വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഗവർണർക്ക് തിരിച്ചടി നൽകി.
Advertisment
സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ആർക്ക് ഉള്ളതെന്ന് ചോദിച്ച കോടതി, അത് സുപ്രീംകോടതിയാണ് തീരുമാനിക്കുകയെന്നും വ്യക്തമാക്കി.
സർവകലാശാലാ ചട്ടം വായിച്ച് കേൾപ്പിച്ച കോടതി, ഗവർണർ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചു. ഗവർണർ രൂപീകരിച്ച ബദൽ സെർച്ച് കമ്മിറ്റിയാണ് വിസി നിയമത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് സംസ്ഥാന സർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു.
ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, ഗവർണറുടെ വാദങ്ങൾ നിരസിച്ചു. സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ, ഗവർണർ എന്നിവർ ചേർന്ന് നാല് പേരുടെ പട്ടിക നൽകണമെന്നും സെർച്ച് കമ്മിറ്റിയുടെ ശുപാർശയ്ക്ക് മുകളിൽ ചാൻസലർക്ക് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.