റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ വിസി സേര്‍ച്ച് കമ്മിറ്റി അധ്യക്ഷന്‍. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

New Update
PKD ATTACK

​ഡ​ല്‍​ഹി: ഡി​ജി​റ്റ​ല്‍, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി​മാ​രു​ടെ നി​യ​മ​ന​ത്തി​ല്‍ വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ സേ​ര്‍​ച്ച് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​നാ​കും.

Advertisment

സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ വി​സി​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

ക​മ്മി​റ്റി​യി​ലെ മ​റ്റ് നാ​ലം​ഗ​ങ്ങ​ളെ ജ​സ്റ്റീ​സ് സു​ധാ​ൻ​ശു ധൂ​ലി​യ​യ്ക്ക് തി​ര​ഞ്ഞെ​ടു​ക്കാം. സെ​ര്‍​ച്ച് ക​മ്മി​റ്റി​യി​ല്‍ യു​ജി​സി​യു​ടെ പ്ര​തി​നി​ധി ഉ​ണ്ടാ​കി​ല്ല.

കേ​ര​ള​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ജ​യ​ദീ​പ് ഗു​പ്ത ബം​ഗാ​ള്‍ കേ​സി​ല്‍ നേ​ര​ത്തെ മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​നെ സെ​ര്‍​ച്ച് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ക്കി​യ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി ആ ​വി​ധി​ക്ക് സ​മാ​ന​മാ​യ വി​ധി ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ വി​സി നി​യ​മ​നം ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യി​ലേ​ക്ക് പോ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ജെ.​ബി. പ​ര്‍​ദി​വാ​ല അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ക്കാ​ര്യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ സു​പ്രീം​കോ​ട​തി റി​ട്ട​യേ​ര്‍​ഡ് ജ​ഡ്ജ് സു​ധാം​ശു ധൂ​ലി​യെ സേ​ര്‍​ച്ച് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നാ​ക്കി ഉ​ത്ത​ര​വി​റ​ക്കി. സേ​ര്‍​ച്ച് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന് ഓ​രോ സി​റ്റിം​ഗി​നും മൂ​ന്ന് ല​ക്ഷം വീ​തം ഓ​ണ​റേ​റി​യം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Advertisment