New Update
/sathyam/media/media_files/2025/09/16/supreme-court-2025-09-16-09-26-56.jpg)
ന്യൂഡൽഹി: കേരളത്തിൽ ഒരുകിലോമീറ്റർ ചുറ്റളവിൽ എൽ.പി. സ്‌കൂൾ ഇല്ലെങ്കിൽ നിർബന്ധമായി സർക്കാർ പുതിയ സ്കൂൾ സ്ഥാപിക്കണം എന്ന് സുപ്രീം കോടതിയുടെ കർശന നിർദേശം.
Advertisment
മഞ്ചേരി എളാമ്പ്രയിലെ എൽ.പി. സ്‌കൂളിനുള്ള നാട്ടുകാരുടെ ആവശ്യം തള്ളിയ സംസ്ഥാന സർക്കാരിന്റെ അപ്പീൽ കോടതി നിരസിച്ചു.
വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്കൂൾ സ്ഥാപിക്കൽ സർക്കാരിന്റെ അടിസ്ഥാന ബാധ്യതയാണെന്ന് കോടതി വ്യക്തമാക്കി. എളാമ്പ്രയിൽ അടിയന്തിരമായി എൽ.പി. സ്കൂൾ ആരംഭിക്കണമെന്നും, വിദ്യാർത്ഥികളെ ഏറെദൂരം യാത്ര ചെയ്യാൻ നിർബന്ധിക്കുന്ന സർക്കാരിന്റെ നിലപാട് കോടതി ചോദ്യം ചെയ്തു.
നൂറ് ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായ കേരളം പുതിയ സ്കൂളുകൾ എതിർക്കുന്നതിൽ അതിശയമുണ്ടെന്നു ബെഞ്ച് വിമർശിച്ചു. മൂന്ന് കിലോമീറ്റർ പരിധിയിൽ യു.പി. സ്കൂൾ ഇല്ലാത്തിടത്തും പുതിയ യു.പി. സ്കൂൾ നിർബന്ധമായി തുടങ്ങണം എന്നും കോടതി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us