New Update
/sathyam/media/media_files/2025/07/24/supreme-court-untitledhi-2025-07-24-11-50-49.jpg)
ഡല്‍ഹി: വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബാധിക്കുന്ന അപേക്ഷകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കാന്‍ പാടില്ലെന്നും ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യപേക്ഷകളും രണ്ടുമാസത്തിനകം തീര്‍പ്പാക്കണമെന്നും രാജ്യത്തെ എല്ലാ ഹൈക്കോടതികള്‍ക്കും ജില്ലാ, വിചാരണ കോടതികള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദേശം.
Advertisment
ജാമ്യാപേക്ഷ നല്‍കിയവര്‍ അനിശ്ചിതത്വത്തിന്റെ നിഴലിലാകരുത്. കാലതാമസം ക്രിമിനല്‍ നടപടിക്രമ നിയമത്തിന്റെ ലക്ഷ്യത്തെ നിരാശപ്പെടുത്തും, ജാമ്യാപേക്ഷകള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ദീര്‍ഘമായ കാലതാമസം നീതി നിഷേധിക്കുന്നതിന് തുല്യവും ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍.മഹാദേവന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.