/sathyam/media/media_files/2025/09/16/supreme-court-2025-09-16-09-26-56.jpg)
ഡല്‍ഹി: ചൊവ്വാഴ്ച ഇന്ത്യയിലെ തെരുവ് നായ്ക്കളുടെ കേസ് പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരുടെ ബെഞ്ച്, നായ കടിയേറ്റ് ആളുകള്‍ മരിക്കുന്ന ഓരോ സംസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടപരിഹാരം ചമത്തുമെന്ന് പറഞ്ഞു.
എബിസി നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ എന്തുകൊണ്ട് 'ദയനീയമായി പരാജയപ്പെട്ടു' എന്ന് സുപ്രീം കോടതി എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ചോദിച്ചു.
'ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരുകളെയും വിമര്‍ശിക്കാന്‍ പോകുന്നു. ഈ പ്രശ്‌നം എക്കാലവും തുടരുകയാണ്. 1950 മുതല്‍ പാര്‍ലമെന്റ് ഇത് പരിശോധിച്ചുവരുന്നതായി നിങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാരണമാണ് പ്രശ്‌നം 1000 മടങ്ങ് വര്‍ദ്ധിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പരാജയമാണ്. നായയുടെ കടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ട ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് കനത്ത നഷ്ടപരിഹാരം ചുമത്തും,' ബെഞ്ച് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us