/sathyam/media/media_files/2025/03/20/OciC2KpzPb0UHQPVzgzh.jpg)
തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​കു​മ്പോ​ള്‍ വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും കൂ​ടു​ക​യാ​ണ്. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ നേ​രി​ടാ​ന്‍ രാ​ഷ്​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ത​യാ​റാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഓ​ര്‍​മി​പ്പി​ച്ചു.
വി​ഷ​യം പ്ര​ധാ​ന​മാ​ണെ​ന്നും രാ​ജ്യ​ത്തു സാ​ഹോ​ദ​ര്യം വ​ള​ര്‍​ത്താ​നും ഭ​ര​ണ​ഘ​ട​നാ ധാ​ര്‍​മി​ക​ത പി​ന്തു​ട​രാ​നും രാ​ഷ്​ട്രീ​യ പാ​ര്‍​ട്ടി​ക​ളും നേ​താ​ക്ക​ളും ശ്ര​മി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ബി.​വി. നാ​ഗ​ര​ത്ന, ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര്‍ നി​രീ​ക്ഷി​ച്ചു.
മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഹി​മ​ന്ത ബി​ശ്വ ശ​ര്‍​മ, യോ​ഗി ആ​ദി​ത്യ​നാ​ഥ്, ദേ​വേ​ന്ദ്ര ഫ​ഡ്​നാ​വി​സ്, പു​ഷ്​ക​ര്‍ സിം​ഗ് ധാ​മി, മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ആ​ന​ന്ദ്കു​മാ​ര്‍ ഹെ​ഗ്​ഡെ, കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് എ​ന്നീ ബി​ജെ​പി, ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ള്‍​ക്കെ​തി​രേ 12 പ്ര​മു​ഖ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണു പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.
ഏ​താ​നും ചി​ല​രെ മാ​ത്രം ല​ക്ഷ്യം​വ​ച്ചും മ​റ്റു പ​ല​രെ​യും ഒ​ഴി​വാ​ക്കി​യു​മു​ള്ള ഹ​ര്‍​ജി​യാ​ണി​തെ​ന്നും, തി​രു​ത്തി പു​തി​യ ഹ​ര്‍​ജി ന​ല്‍​കി​യാ​ല്‍ പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സു​പ്രീം​കോ​ട​തി​യെ രാ​ഷ്​ട്രീ​യ പോ​രാ​ട്ട​ത്തി​നു​ള്ള വേ​ദി​യാ​ക്കാ​ന്‍ ശ്ര​മ​മു​ണ്ടെ​ന്ന് ഇ​ന്ന​ലെ മ​റ്റൊ​രു കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ഴും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.
വി​ഷ​ലി​പ്ത അ​ന്ത​രീ​ക്ഷം
രാ​ജ്യ​ത്തെ അ​ന്ത​രീ​ക്ഷം വി​ഷ​ലി​പ്ത​മാ​യെ​ന്നും സു​പ്രീം​കോ​ട​തി​ക്കു മാ​ത്ര​മേ പ്ര​ശ്​ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​കൂ എ​ന്നുമാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍​ക്കു വേ​ണ്ടി വാ​ദി​ച്ച മു​തി​ര്‍​ന്ന നി​യ​മ​ജ്ഞ​ന്‍ ക​പി​ല്‍ സി​ബ​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ആ​ത്യ​ന്തി​ക​മാ​യി, എ​ല്ലാ​വ​രും പ്ര​സം​ഗ​ങ്ങ​ളി​ല്‍ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് ചൂ​ണ്ടി​ക്കാ​ട്ടി.
ഏ​തൊ​രു മാ​ര്‍​ഗ​നി​ര്‍​ദേ​ശ​വും എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്കുശേ​ഷം സു​പ്രീം​കോ​ട​തി കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ഉ​ന്ന​യി​ച്ച ഭ​ര​ണ​ഘ​ട​നാ വി​ഷ​യ​ങ്ങ​ള്‍ വി​ശാ​ല​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
വി​ദ്വേ​ഷം നി​യ​ന്ത്രി​ക്ക​ണം
വി​വേ​ച​ന​പ​ര​വും വ​ര്‍​ഗീ​യ​വു​മാ​യി ഭി​ന്നി​പ്പി​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ള്‍ എ​ല്ലാ വ​ശ​ങ്ങ​ളി​ല്‍​നി​ന്നും നി​യ​ന്ത്രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ജ​സ്റ്റീ​സ് നാ​ഗ​ര​ത്ന ചൂ​ണ്ടി​ക്കാ​ട്ടി. എ​ങ്കി​ലും സം​സാ​ര​ത്തി​ന്‍റെ ഉ​ത്ഭ​വം ചി​ന്ത​യാ​ണെ​ന്നും അ​തു നി​യ​ന്ത്രി​ക്കാ​ന്‍ കോ​ട​തി​ക്കെ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നും അ​വ​ര്‍ ചോ​ദി​ച്ചു.
“രാ​ഷ്​ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ സാ​ഹോ​ദ​ര്യം വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണം. കോ​ട​തി​ക​ള്‍​ക്ക് ഉ​ത്ത​ര​വു​ക​ള്‍ പു​റ​പ്പെ​ടു​വി​ക്കാ​ന്‍ ക​ഴി​യും. പ​ക്ഷേ, അ​തി​നു​ള്ള പ്ര​തി​വി​ധി ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ധാ​ര്‍​മി​ക​ത​യും പാ​ലി​ക്കു​ന്ന രാ​ഷ്​ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലും ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്” - ജ​സ്റ്റീ​സ് നാ​ഗ​ര​ത്​ന ഓ​ര്‍​മ​പ്പെ​ടു​ത്തി.
എ​ഴു​പ​ത്ത​ഞ്ചു വ​ര്‍​ഷ​ത്തെ പ​ക്വ​മാ​യ ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യം രാ​ജ്യ​ത്തി​നു​ണ്ട്. ആ​ളു​ക​ള്‍ ഇ​ങ്ങ​നെ പെ​രു​മാ​റു​മെ​ന്നു ത​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കേ​ണ്ട തിന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു പാ​ര്‍​ട്ടി​ക​ളു​ടെ ഭ​ര​ണ​ഘ​ട​ന​യി​ലൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.
ഹ​ര്‍​ഷ് മ​ന്ദ​ര്‍, ന​ജീ​ബ് ജം​ഗ്, ജോ​ണ്‍ ദ​യാ​ല്‍, രൂ​പ് രേ​ഖ വ​ര്‍​മ, മു​ഹ​മ്മ​ദ് അ​ദീ​പ് തു​ട​ങ്ങി​യ​വ​രാ​ണു ഹ​ര്‍​ജി ന​ല്‍​കി​യ​ത്. സു​പ്രീം​കോ​ട​തി​യി​ലെ ഹ​ര്‍​ജി​ക്കാ​ര്‍ ഏ​ക​പ​ക്ഷീ​യ​മാ​യി ബി​ജെ​പി​ക്കാ​രെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന​തു മ​ന​സി​ലാ​ക്കു​മ്പോ​ഴും ബി​ജെ​പി​ക്കു സം​ശ​യാ​സ്പ​ദ​മാ​യ ധ്രു​വീ​ക​ര​ണ റി​ക്കാ​ര്‍​ഡു​ണ്ടെ​ന്ന​തു ഒ​രു വ​സ്തു​ത​യാ​ണെ​ന്ന് ദി ​ടെ​ലി​ഗ്രാ​ഫ് ദി​ന​പ​ത്രം മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
ന്യൂ​ന​പ​ക്ഷ വേ​ട്ട​യാ​ട​ല്‍
ഇ​ന്ത്യ​യി​ല്‍ വി​ദ്വേ​ഷപ്ര​സം​ഗം വ​ള​രു​ന്ന ആ​ശ​ങ്ക​യാ​ണ്. സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക സൗ​ഹാ​ര്‍​ദ​ത്തി​നും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന​താ​ണി​ത്. രാ​ജ്യ​ത്ത് മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യം​വ​ച്ചു​ള്ള 1,318 വി​ദ്വേ​ഷപ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ത്രം ഉ​ണ്ടാ​യെ​ന്ന് ഇ​ന്ത്യ ഹേ​റ്റ് ലാ​ബി​ന്‍റെ പ​ഠ​നം രേ​ഖ​പ്പെ​ടു​ത്തി.
സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തും നേ​രി​ട്ടു​ള്ള​തു​മാ​യ​വ മാ​ത്ര​മാ​ണി​ത്. കേ​ര​ള​വും ഡ​ല്‍​ഹി​യു​മ​ട​ക്കം 22 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണി​ത്. 88 ശ​ത​മാ​നം വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ളും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്നു റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.
2023ൽ 668 ​വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ളാ​ണു ക​ണ്ടെ​ത്തി​യ​ത്. 2025ല്‍ ​ഇ​ത് 1,318 ആ​യി. 97 ശ​ത​മാ​നം വ​ര്‍​ധ​ന. ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന 2024ല്‍ ​വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ള്‍ പെ​ട്ടെ​ന്നു കൂ​ടി​യെ​ന്ന് സെ​ന്‍റ​ര്‍ ഫോ​ര്‍ ദി ​സ്റ്റ​ഡി ഓ​ഫ് ഓ​ര്‍​ഗ​നൈ​സ്ഡ് ഹേ​റ്റി​ന്‍റെ മ​റ്റൊ​രു റി​പ്പോ​ര്‍​ട്ട് ക​ണ്ടെ​ത്തി. പ​ല​പ്പോ​ഴും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ഭാ​ഷ​യി​ലാ​ണു വി​ദ്വേ​ഷപ്ര​ചാ​ര​ണം. പ്ര​ധാ​ന​മാ​യും മു​സ്​ലിം​ക​ളെ​യും (98 ശ​ത​മാ​നം കേ​സു​ക​ള്‍) ക്രി​സ്ത്യാ​നി​ക​ളെ​യും (12 ശ​ത​മാ​നം) ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണി​ത്.
വി​ദ്വേ​ഷ​വും ത​ത്സ​മ​യം!
ക്രൈ​സ്ത​വ​ര്‍​ക്കും മു​സ്​ലിം​ക​ള്‍​ക്കും ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മെ​തി​രേ ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​ങ്ങ​ളും ക​ലാ​പ​ങ്ങ​ളും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ്.
മു​ഖ്യ​മ​ന്ത്രി​മാ​രും കേ​ന്ദ്ര​മ​ന്ത്രി​മാ​രും വി​ദ്വേ​ഷപ്ര​സം​ഗ​ക​രി​ല്‍ മു​ന്നി​ലു​ണ്ട്. മി​ക്ക പാ​ര്‍​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ പൊ​തു​വേ​ദി​ക​ള്‍​പോ​ലും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. 2025ല്‍ 98 ​ശ​ത​മാ​നം രാ​ഷ്​ട്രീ​യ റാ​ലി​ക​ളും പ​രി​പാ​ടി​ക​ളും ഓ​ണ്‍​ലൈ​നി​ല്‍ പ​ങ്കി​ടു​ക​യോ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ക​യോ ചെ​യ്തു.
സമൂ​ഹ​മാ​ധ്യ​മ ഭീ​ഷ​ണി
2024ല്‍ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യം​വ​ച്ചു​ള്ള 1,165 വ്യ​ക്തിവി​ദ്വേ​ഷ പ്ര​സം​ഗ പ​രി​പാ​ടി​ക​ളി​ല്‍ 995 വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ യ​ഥാ​ര്‍​ഥ ഉ​റ​വി​ട​ങ്ങ​ളി​ല്‍നി​ന്നാ​ണു ക​ണ്ടെ​ത്തി​യ​ത്. ഫേ​സ്ബു​ക്കി​ല്‍ മാ​ത്രം 495 വി​ദ്വേ​ഷപ്ര​സം​ഗ വീ​ഡി​യോ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. 211 വീ​ഡി​യോ​ക​ള്‍ യുട്യൂ​ബി​ല്‍ പ​ങ്കി​ട്ടു.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ന​ട​ത്തി​യ 266 ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ വി​ദ്വേ​ഷപ്ര​സം​ഗ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യു​ടെ​യും നേ​താ​ക്ക​ളു​ടെ​യും ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി യുട്യൂ​ബ്, ഫേ​സ്ബു​ക്ക്, എ​ക്​സ് എ​ന്നി​വ​യി​ല്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്​തെ​ന്നാ​ണു ക​ണ്ടെ​ത്ത​ല്‍.
മ​ല​യാ​ളി​ക്ക് ബീ​ഫ് പ്രി​യം
രാ​ഷ്​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും ചി​ല മ​ത ഗ്രൂ​പ്പു​ക​ളു​ടെ​യും സൈ​ബ​ര്‍ ഗു​ണ്ട​ക​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര​ത്തു​ന്ന വി​ദ്വേ​ഷ​വും വ​ലി​യ വി​പ​ത്താ​ണ്. ഫേ​സ്ബു​ക്ക് (942 സം​ഭ​വ​ങ്ങ​ള്‍), വാ​ട്ട്സ്ആ​പ്പ്, യുട്യൂ​ബ്, ടെ​ലി​ഗ്രാം, ഇ​ന്‍​സ്റ്റാ​ഗ്രാം, എ​ക്​സ് തു​ട​ങ്ങി​യ പ്ലാ​റ്റ്ഫോ​മു​ക​ളാ​ണു പ്രാ​ഥ​മി​ക ചാ​ല​ക​ശ​ക്തി​ക​ള്‍.
കേ​ര​ള സ്റ്റോ​റി എ​ന്ന വി​വാ​ദ സി​നി​മ​യ്ക്കു പി​ന്നാ​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി കേ​ര​ള സ്​റ്റോ​റി-2 പു​റ​ത്തി​റ​ക്കു​ന്ന​തി​നു പി​ന്നി​ലെ ല​ക്ഷ്യം വ്യ​ക്തം. ഒ​രു സ്ത്രീ​യെ ബ​ല​മാ​യി ബീ​ഫ് തീ​റ്റി​ക്കു​ന്ന ട്രെ​യി​ല​ര്‍ പു​റ​ത്തി​റ​ക്കി​യ​തോ​ടെ, ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ള്‍ ഇ​റ​ക്കു​ന്ന ട്രോ​ളു​ക​ളാ​ണു മ​ത​നി​ര​പേ​ക്ഷ കേ​ര​ള​ത്തി​ന്‍റെ ക​രു​ത്ത്.
ആ​രെ​ന്തു ക​ഴി​ക്ക​ണ​മെ​ന്ന​ത് ഓ​രോ പൗ​ര​ന്‍റെ​യും ഇ​ഷ്ട​വും അ​വ​കാ​ശ​വു​മാ​ണ്. ബീ​ഫും പ​ന്നി​യും കോ​ഴി​യും മു​ത​ല്‍ ആ​ട്ടി​റ​ച്ചി​യും മ​ത്സ്യ​വു​മെ​ല്ലാം മ​ല​യാ​ളി​യു​ടെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ളാ​ണ്. സ്​നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യു​മാ​ണു യ​ഥാ​ര്‍​ഥ കേ​ര​ള സ്​റ്റോ​റി.
സു​പ്രീം​കോ​ട​തിയിൽ പ്ര​തീ​ക്ഷ
വി​ദ്വേ​ഷപ്ര​ചാ​ര​ണ​ത്തി​നും ദേ​ശ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്കു​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​ള്ള​ത്.
ഇ​വ​യ്ക്കെ​തി​രേ സ​ർ​ക്കാ​രും മെ​റ്റ​യും ന​ട​പ​ടി​യെ​ടു​ക്കാ​റി​ല്ല. കി​ട്ടി​യ പ​രാ​തി​ക​ളി​ല്‍​പോ​ലും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും പോ​ലീ​സും വി​ദ്വേ​ഷ പ്ര​ചാ​ര​ക​രെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ദ​യ​നീ​യ​ത​യും രാ​ജ്യ​ത്തു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us