ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/media_files/JzX6Z3QZvxJOCwodEdLG.jpg)
ന്യൂഡൽഹി: പ്രത്യേക കോടതികളുടെ പരിഗണനയിലിരിക്കുന്ന കള്ളപ്പണക്കേസുകളിലെ പ്രതികളെ കോടതിയുടെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി. പി.എം.എൽ.എ. നിയമത്തിന്റെ 19-ാം അനുച്ഛേദ പ്രകാരം ഇത്തരം കേസുകളിൽ അനുമതി ഇല്ലാതെ അറസ്റ്റിനുള്ള അധികാരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനില്ലെന്നും കോടതി വ്യക്തമാക്കി.
Advertisment
ഇത്തരം കേസുകളിൽ പ്രതികളുടെ കസ്റ്റഡി ഇ.ഡിക്ക് വേണമെങ്കിൽ കോടതിയുടെ അനുമതി തേടണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിച്ചു.