ഡല്‍ഹി: 2023 ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ ഫെബ്രുവരി 4 ന് സുപ്രീം കോടതി പരിഗണിക്കും.
ഈ വര്‍ഷം ആദ്യം നടപ്പിലാക്കിയ നിയമം പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള സെലക്ഷന്‍ പാനലില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്തിരുന്നു
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ഫെബ്രുവരി 18 ന് വിരമിക്കാന്‍ പോകുന്നതിനാല്‍ പുതിയ നിയമനം നടത്തേണ്ടതുണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍ അടിയന്തരമായി ചൂണ്ടിക്കാട്ടി.
മുന്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായം പരാമര്‍ശിച്ചുകൊണ്ട് പാര്‍ലമെന്റ് ഒരു നിയമം പാസാക്കുന്നതുവരെ പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയുടെ ഉപദേശപ്രകാരം ഇന്ത്യന്‍ രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചതായി പ്രശാന്ത് ഭൂഷണ്‍ ഓര്‍മ്മിപ്പിച്ചു
പുതിയ നിയമത്തില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നുണ്ടെന്നും നിയമനങ്ങളില്‍ എക്‌സിക്യൂട്ടീവിന് പൂര്‍ണ്ണ നിയന്ത്രണം നല്‍കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.